കേരള ചരിത്ര കോണ്‍ഗ്രെസ്സ്

സുഹൃത്തുക്കളെ,

കേരളത്തിലെ ചരിത്ര സ്നേഹികളുടെ ചിരകാല സ്വപ്നമായ "കേരള ഹിസ്റ്ററി കോണ്‍ഗ്രെസ്സ്"  യാഥാര്‍ത്ഥ്യമായിരിക്കുന്നു.  ഇക്കഴിഞ്ഞ, നവംബര്‍ 29, 2013 ന് പ്രെസ്സ് ക്ലബ്ബ് ഹാളില്‍ വച്ച് പ്രമുഖ ചരിത്രകാരന്‍ പ്രൊഫ. കെ. എന്‍.പണിക്കര്‍ ഈ വിവരം വിളംബരം ചെയ്തു.  Reg.No. TVM/TC/1332/2013  എന്ന നമ്പറില്‍   12.11.2013 നാണ് രജിസ്ട്രേഷന്‍ ലഭിച്ചത്.

കേരള ചരിത്രപഠന മേഖലയെ പരിപോഷിപ്പിക്കുക എന്ന മുഖ്യ ലക്ഷ്യം മുന്‍നിര്‍ത്തി ചരിത്രാധ്യാപകരുടെയും (സ്കൂള്‍, കോളേജുകള്‍, യൂണിവേഴ്സിറ്റി) ചരിത്ര ഗവേഷകരുടെയും വിശാലമായ കൂട്ടായ്മ രൂപീകരിക്കുകയും തുടര്‍ന്ന്‍ പഠന, പരിശീലന, ഗവേഷണ പരിപാടികള്‍ സംഘടിപ്പിക്കുകയുമാണ് ഉധ്യേശ്യം. മലയാള ഭാഷ ശ്രേഷ്ഠഭാഷയായി അംഗീകാരം നേടുകയും പ്രാദേശിക ചരിത്ര പഠനങ്ങള്‍ക്ക് പ്രാധാന്യം ഏറുകയും ചെയ്ത ഈ കാലയളവില്‍ നമ്മുടെ ഭാഷയില്‍ ചരിത്രസാഹിത്യം വളരേണ്ടതും ഈ സംരംഭത്തെ കൂടുതല്‍ പ്രസക്തമാക്കുന്നു.

സംഘടനയുടെ പ്രാഥമിക രൂപം മാത്രമെ ഇപ്പോള്‍ കൈവരിച്ചിട്ടുള്ളു.  പ്രമുഖ ചരിത്ര പണഢിതന്മാരുടെയും ഗവേഷണ അധ്യാപക സമൂഹത്തിന്‍റെയും അഭിപ്രായ നിര്‍ദേശങ്ങള്‍ സ്വരുപിച്ച് ഇപ്പോള്‍ തയ്യാറാക്കിയിട്ടുള്ള ഉദ്യേശ്ലക്ഷ്യങ്ങളും പ്രവര്‍ത്തനപരിപാടികളും ഉചിതമായ രീതിയില്‍ പരിഷ്കരിക്കേണ്ടതും വിപുലീകരിക്കേണ്ടതുമാണ്.

സ്റ്റ‍ാട്ട്യൂട്ടറി ആക്റ്റ് അനുസരിച്ചു പ്രവര്‍ത്തിക്കുന്ന ഈ സംഘടന ഗവേഷണ ബിരുദാനന്തര ബിരുദമുള്ള അധ്യാപകരും (രിട്ടയേര്‍ട് ചെയ്തവരും) അംഗങ്ങളായി ചേര്‍ന്ന് ബൈലാ പ്രകാരം ശരിയായ രൂപത്തിലുള്ള സംഘടനാ രുപം കൈവരിക്കേണ്ടതുണ്ട്. പ്രമുഖ ചരിത്ര പണ്‍ഡിതന്‍മാരെ പാട്രണ്‍ സ്കോളെര്‍സായും () വിശിഷ്ടാംഗങ്ങളായും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ചരിത്രസ്നേഹികളുടെ വിപുലമായ കൂട്ടായ്മ രൂപപ്പെ‍‌‌ടേണ്ടത്. അക്കാദമിക ലോകത്ത് സാമുഹിക ശാസ്ത്രവിഷയങ്ങള്‍ പൊതുവിലും ചരിത്രം വിശേഷിച്ചും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ ഈ സംരംഭത്തിന്‍റെ വിജയത്തിന് സംഘടനയില്‍ അംഗങ്ങളായി ചേരാനും അഭിപ്രായനിര്‍ദേശങ്ങള്‍ നല്‍കാനും ചരിത്രത്തില്‍ താല്‍പ്പര്യമുള്ള എല്ലാവരേയും ക്ഷണിച്ചുകൊള്ളുന്നു.